വി.ഡി. സതീശനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. അഭിമുഖത്തില്‍ ശ്രമിച്ചത് പൊതുയിടങ്ങളില്‍ ഇടപെടുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.


എന്നാല്‍ അത്തരം പതിവ് ഗൂഢാലോചനാ സിദ്ധാന്തം ഉന്നയിച്ച് അതിലേക്ക് താന്‍ ഏറെ ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചിലര്‍ വലിച്ചിടുന്നത് കാണുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമോ എന്നും റിനി ആന്‍ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
I am responsible for everything I said; Don't drag V.D. Satheesan into conspiracy theories: Rini Ann George